2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

സങ്കൽപം, സത്യം, വിശ്വാസം



വാതാലയേശന്റെ വാതിൽക്കൽ നിൽക്കുമ്പോൾ ഭവദുരിതം മറക്കും. വാകച്ചാർത്തിനെൻ കണ്ണൻ ഒരുങ്ങുമ്പോൾ ചന്ദനഗന്ധം പരക്കും മനസ്സിൽ നിർവൃതി നീരണയും ഉഷപൂജയിലെ കണ്ണനെ കണ്ടാൽ മതിമറന്നെൻ ഉള്ളം തുടിയക്കും... എന്റെ കണ്ണാ.....മതിമറന്നൂളളം തുടിയ്ക്കും...

"ഓം നമോ നാരായണായ"...

മുള്ളിലൂടെ നടന്ന് പൂക്കൾ ശേഖരിക്കുന്നു. വിശ്വാസത്തിലൂടെ നടന്ന് ഭഗവാനെ ലഭിക്കുന്നു. ഒരു കാര്യം സദാ ഓർക്കണം. സുഖത്തിൽ എല്ലാം ലഭിക്കുന്നുണ്ടാകാം. എന്നാൽ ദു:ഖത്തിലാണ് ഭഗവാനെ ലഭിക്കുക. നമ്മുടെ ദിവസം ആരംഭിക്കുമ്പോൾ സ്വന്തം പോക്കറ്റിൽ 3 ശബ്ദങ്ങൾ കരുതണം. സങ്കൽപം, സത്യം, വിശ്വാസം

സങ്കൽപം - നല്ല ഭാവിക്കുള്ള സങ്കൽപം സത്യം - സ്വന്തം കർമ്മങ്ങളുടെ കൂടെ സത്യത്തെ കൊണ്ടു പോകണം. ആത്മാർത്ഥത വേണമെന്നർത്ഥം. വിശ്വാസം - ഭഗവാനിൽ സദാ വിശ്വാസം ഉണ്ടാകണം. അപ്പോൾ സഫലത സ്വയം കൈവരിക്കാൻ കഴിയും.

പരിസ്ഥിതി മാറ്റാൻ നമ്മുടെ മനസ്ഥിതി മാറ്റണം. ദു:ഖം സുഖത്തിൽ മാറുന്നു. സുഖവും ദുഃഖവും രണ്ടും മനസ്സിന്റെ തന്നെ സമീകരണമാവുന്നു.

കുറച്ച് ആലോചിക്കുക, കുറച്ചു സംസാരിക്കുക ഇതു നമ്മുടെ ശക്തി വർദ്ധിപ്പിക്കും. കുറച്ചു പറയുന്നത് സാവധാനത്തിലും മധുരമായും പറയണം.

എപ്പോൾ ഭഗവാനെ ധ്യാനിക്കുമ്പോഴും അദ്ദേഹത്തോട് സദാ ഈ പ്രാർത്ഥന ചെയ്യണം. ഹേ പ്രഭു ഏതു സമയത്തു ഞാൻ അങ്ങയുടെ വിരൽ പിടിക്കുന്നത് മറക്കുന്നുവോ അപ്പോൾ അങ്ങെന്റെ കൈ പിടിക്കാൻ മറക്കരുത്. അങ്ങയെ ഹൃദയ സിംഹാസനത്തിലിരുത്തി മറക്കാം, അങ്ങു സ്വയം അതിൽ വിരാജിക്കാൻ മറക്കരുത്. അങ്ങയെ കൂടെ നടക്കണം എന്നു പറയാൻ ഞാൻ മറക്കുകയാണെങ്കിൽ അങ്ങു സ്വയം എന്റെ കൂടെ നടക്കാൻ മറക്കരുതേ....

"ഹരേ കൃഷ്ണ" 

2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

അഷ്ടമി-രോഹിണി വ്രതം



സപ്തമി ദിവസത്തെ സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.

ഗോപാലമന്ത്രം, ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്. ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം. ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക. പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്. കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.

ഊണിലും, ഉറക്കത്തിലും, ഉണർവിലും സ്മരിക്കണം ഭഗവാനെ, എങ്കിൽ കൂടെത്തന്നെയുണ്ടാവും, വിശ്വാസങ്ങൾ കൂടി പോയവരെ പൊതുജനത്തിന്റ ദൃഷ്ടിയിൽ ഭ്രാന്തൻമാരായി മുദ്രകുത്താം. കാരണം ഇവരുടെ ദൃഷ്ടിയിൽ അങ്ങിനെ തോന്നുന്നുവെങ്കിലും ഭക്തനായ ഭ്രാന്തൻ യഥാർത്ഥത്തിൽ ഭഗവാന്റെ ആനന്ദാനുഭൂതി നേരിട്ട് അനുഭവിക്കുകയാണ് ചെയ്യുന്നത്. ഉദാ: കുരൂരമ്മ എന്തെല്ലാം ചെയ്തിരുന്നു, കണ്ണൻ ഓടി കളിക്കുന്നത് കാണുന്നു -ഉണ്ണി നീ ഊണുകഴിക്കുന്നില്ലേ എന്ന് ചോദിച്ച് തൊടിയിലൂടെ പിന്നാലെ പോകുന്നു, വെള്ളം കുടിക്കാൻ കൊടുക്കുന്നു, കുട്ടിയുടെ മുഖം സ്വന്തം വസ്ത്രം കൊണ്ട് തുടക്കുന്നു. യഥാർത്ഥത്തിൽ ഭക്തയെ ഭഗവാൻ ആനന്ദിപ്പിക്കുന്നുണ്ട് കുട്ടിയായി വന്ന്, പക്ഷേ അത് സാധാരണക്കാരന് മനസ്സിലാക്കാനോ, കാണുവാനോ സാധിക്കാതെയാവുമ്പോൾ ഭക്തനെ ഭ്രാന്തനെന്ന് സമൂഹം മുദ്രകുത്താം. ഗീതയിൽ പറയുന്നുണ്ട്, എന്റെ ഭക്തന്റ എല്ലാ കാര്യങ്ങളും അവനറിയാതെ ഞാൻ നോക്കുന്നുണ്ടെന്ന്.ഭക്തന്റ മനസ്സ് വേദനിക്കുന്നത് കൂടി ഭഗവാന് സഹിക്കുകയില്ല, പക്ഷേ എല്ലാവർക്കും ആ തലത്തിലേക്ക് ഉയരാൻ കഴിയുകയില്ല എന്നും ഭഗവാൻ പറയുന്നുണ്ട്. ഭഗവദ് ഗീത പഠിക്കുക, ഭഗവാനെ അറിയുക, വന്ദിക്കുക.

ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:

ശ്രീകൃഷ്ണാർപ്പണമസ്തു 

2018, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ഗുരുവായൂരിൽ ഇന്ന് തൃപ്പുത്തരി


ഗുരുവായൂരിൽ ഇന്ന് തൃപ്പുത്തരി

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് തൃപ്പുത്തരി ആഘോഷിക്കും. പുതുതായി കൊയ്തെടുത്ത നെല്ലിൻറെ അരികൊണ്ടുള്ള നിവേദ്യവും പുത്തരിപ്പായസവും വിശേഷവിഭവങ്ങളും ഉച്ചപ്പൂജയ്ക്ക് കണ്ണന് നിവേദിക്കും.

പ്രധാന വഴിപാടായ പുത്തരിപ്പായസം 2,40,000 രൂപക്ക് തയ്യാറാക്കും. പുതിയ നെല്ലിൻറെ അരി, നാളികേരപ്പാൽ, ശർക്കര, പഴം എന്നിവ ചേർത്ത് കീഴ്ശാന്തി നമ്പൂതിരിമാരാണ് ഇടിച്ചുപിഴിഞ്ഞ പായസം തയാറാക്കുന്നത്.. ഉച്ചപൂജക്ക് പുന്നെല്ലരി നിവേദ്യം, പുത്തരിപ്പായസം, പത്തിലക്കറി, പുത്തരിച്ചുണ്ട ഉപ്പേരി, ഉപ്പുമാങ്ങ, പഴംനുറുക്ക് എന്നീ വിഭവങ്ങൾ സ്വർണ്ണപ്പാത്രത്തിൽ കണ്ണന് വിളമ്പും. താള്, തകര, ചേന, ചേമ്പ്, മത്തൻ, ഇളവൻ, പയർ, ഉഴുന്ന്, തഴുതാമ, ഞൊട്ടാഞൊടിയൻ, എന്നിവയുടെ ഇലകൾകൊണ്ടാണ് പത്തിലക്കറി തയ്യാറാക്കുന്നത്., പാരമ്പര്യാവകാശി മനയത്ത് കൃഷ്ണകുമാറാണ് ഇത് നൽകുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം പതിവുള്ള ഉപ്പുമാങ്ങ നിവേദ്യത്തിന് വേണ്ട ഉപ്പുമാങ്ങ പുതിയേടത്ത് നാരായണൻകുട്ടി പിഷാരസ്യാരും കാർത്തിക പിഷാരസ്യാരുമാണ് തയ്യാറാക്കുന്നത്. വിശേഷാനിവേദ്യം അപ്പോൾത്തന്നെ പരിവാര ദേവതകൾക്ക് സമർപ്പിക്കാനായി ഉച്ചപൂജകഴിഞ്ഞാലുടൻ ഉച്ചശീവേലിയും നടത്തും.

ഓം നമോ ഭഗവതേ വാസുദേവായ

ഓം നമോ നാരായണായ 

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ശിവലിംഗാഷ്ടകം



ബ്രഹ്മമുരാരി സുരാർച്ചിതലിംഗം നിർമ്മല ഭാസിത ശോഭിതലിംഗം ജന്മജദുഖഃ വിനാശകലിംഗം തത്പ്രണമാമി സദാശിവലിംഗം

ദേവമുനി പ്രവരാർച്ചിതലിംഗം കാമദഹന കരുണാകരലിംഗം രാവണ ദർപ്പ വിനാശകലിംഗം തത്പ്രണമാമി സദാശിവലിംഗം

സർവ്വസുഗന്ധ സുലേപിതലിംഗം ബുദ്ധി വിവർദ്ധന കാരണലിംഗം സിദ്ധ സുരാസുര വന്ദിതലിംഗം തത്പ്രണമാമി സദാശിവലിംഗം

കനകമഹാമണി ഭൂഷിതലിംഗം ഫണിപതി വേഷ്ടിത ശോഭിതലിംഗം ദക്ഷ സുയജ്ഞ വിനാശനലിംഗം തത്പ്രണമാമി സദാശിവലിംഗം

കുങ്കുമ ചന്ദന ലേപിതലിംഗം പങ്കജഹാര സുശോഭിതലിംഗം സഞ്ചിത പാപ വിനാശനലിംഗം തത്പ്രണമാമി സദാശിവലിംഗം

ദേവഗണാർച്ചിത സേവിതലിംഗം ഭാവൈർ ഭക്തി ഭിരേവചലിംഗം ദിനകരകോടി പ്രഭാകരലിംഗം തത്പ്രണമാമി സദാശിവലിംഗം

അഷ്ടദളോപ വേഷ്ടിതലിംഗം സർവ്വസമൂദ്ഭവ കാരണലിംഗം അഷ്ട ദരിദ്ര വിനാശനലിംഗം തത്പ്രണമാമി സദാശിവലിംഗം

സുരഗുരു സുരവര പൂജിതലിംഗം സുരവന പുഷ്പ സദാർച്ചിതലിംഗം പരാത്പരം പരമാത്മകലിംഗം തത്പ്രണമാമി സദാശിവലിംഗം

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ശ്രീരാമ നാമം ജപസാര സാഗരം



ശ്രീരാമ നാമം ജപസാര സാഗരം ശ്രീരാമ നാമം ജപസാര സാഗരം ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ ശ്രീരാമ നാമം ജപസാര സാഗരം ശ്രീരാമ നാമം............

ഓം കാര ധ്വനിയായ് അനശ്വര പൊരുളായ് രാമായണം സ്വരസാന്ദ്രമായ് ഓം കാര ധ്വനിയായ് അനശ്വര പൊരുളായ് രാമായണം സ്വരസാന്ദ്രമായ് കവിമുനിയോതിയോ വനമലർ കേട്ടുവോ കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി

ശ്രീരാമ നാമം ജപസാര സാഗരം ശ്രീരാമ നാമം ജപസാര സാഗരം ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ ശ്രീരാമ നാമം ജപസാര സാഗരം ശ്രീരാമ നാമം............

നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ കാണാകണം അകതാരിതിൽ നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ കാണാകണം അകതാരിതിൽ അമരകിരീടവും രജത രഥങ്ങളും അപരനു നൽകിയ ദശരഥ നന്ദനാ രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

ശ്രീരാമ നാമം ജപസാര സാഗരം ശ്രീരാമ നാമം ജപസാര സാഗരം ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ ശ്രീരാമ നാമം ജപസാര സാഗരം ശ്രീരാമ നാമം............ (Courtesy to author) 

2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

ശ്രീ മഹാലക്ഷ്മി സ്തോത്രം



ലക്ഷ്മീ ദേവിയെ  പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. ദേവിയ്ക്ക് ഏറെ പ്രിയമുള്ള   സ്തോത്രമാണ് താഴെ പറയുന്നത്.

നമസ്തേസ്തു മഹാമായേ
 ശ്രീപീഠേ സുരപൂജിതേ
 ശംഖചക്ര ഗദാഹസ്തേ
 മഹാലക്ഷ്മി നമോസ്തുതേ

( മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു. )

നമസ്തേ ഗരുഡാരൂഢേ
 കോലാസുര ഭയങ്കരി
 സര്‍വ്വ പാപ ഹരേ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

( ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു. )

സര്‍വജ്ഞേ സര്‍വ്വ വരദേ
 സര്‍വ്വ ദുഷ്ട ഭയങ്കരി
 സര്‍വ്വ ദുഖ ഹരേ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

( സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു. )

സിദ്ധിബുദ്ധി പ്രദേ ദേവി
 ഭുക്തി മുക്തി പ്രദായിനി
 മന്ത്ര മൂര്‍ത്തേ സദാ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

( ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു. )

ആദ്യന്ത രഹിതേ ദേവി
 ആദിശക്തി മഹേശ്വരി
 യോഗജേ യോഗ സംഭൂതേ
 മഹാലക്ഷ്മി നമോസ്തുതേ

( ദേവി നിനക്ക് ആദിയും അ വും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു. )

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
 മഹാശക്തി മഹോദരേ
 മഹാപാപ ഹരേ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

( ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു. )

പത്മാസന-സ്ഥിതേ ദേവി
 പരബ്രഹ്മ സ്വരൂപിണി
 പരമേശി ജഗന്മാതർ
 മഹാലക്ഷ്മി നമോസ്തുതേ

( താമരപൂവില്‍ ഇരിക്കുന്ന ദേവി നീ
 പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു. )

ശ്വേതാംബരധരേ ദേവി
 നാനാലങ്കാര ഭൂഷിതേ
 ജഗത്സ്ഥിതേ ജഗന്മാതർ
 മഹാലക്ഷ്മി നമോസ്തുതേ

( വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു )

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
 യഃ പഠദ് ഭക്തിമാന്‍ നരഃ  
 സര്‍വ്വസിദ്ധി മവാപ്നോതി
 രജ്യം പ്രാപ്നോതിസര്‍വ്വദാ

( മഹാലക്ഷ്മിയുടെ ഈ സ്തോത്രം  ഭക്തിയോടെ ജപിക്കുന്ന
ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും )

ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
ധന-ധാന്യ-സമാന്‍വിത
ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ

2018, ജൂൺ 8, വെള്ളിയാഴ്‌ച

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്


 


ശ്രീകൃഷ്ണന്‍ അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജീവിച്ചിരുന്നത്.ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്. ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി. ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്. സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു. സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി. അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും. ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം. ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവ‍ാം, പ്രതികൂലമാവ‍ാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ല‍ാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

2018, ജൂൺ 5, ചൊവ്വാഴ്ച

ഹരിവരാസനം



ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണ കീര്‍ത്തനം ശക്തമാനസം ഭരണലോലുപം നര്‍ത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ പ്രണയസത്യകം പ്രാണനായകം പ്രണതകല്പകം സുപ്രഭാഞ്ചിതം പ്രണവ മന്ദിരം കീര്‍ത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ തുരഗവാഹനം സുന്ദരാനനം വരഗദായുധം ദേവവര്‍ണ്ണിതം ഗുരുകൃപാകരം കീര്‍ത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യദേശികം ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ ഭവഭയാവഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരി വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ ശ്രുതി ജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഗണേശാഷ്ടകം



ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം മൌഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം ബാലേന്ദു വിലസന്‍ മൌലീം വന്ദേഹം ഗണനായകം അംബികാഹൃദയാനന്ദം മാതൃഭി: പരിപാലിതം ഭക്തപ്രിയം മദോന്‌മത്തം വന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗം ചിത്രമാലാവിഭൂഷിതം ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമരഭൂഷിതം പാശാങ്കുശധരം ദേവം വന്ദേഹം ഗണനായകം മൂഷികോത്തമമാരൂഹ്യ ദേവാസുര മഹാഹവേ യോദ്ധു കാമം മഹാവീര്യം വന്ദേഹം ഗണനായകം യക്ഷ കിന്നര ഗന്ധര്‍വ സിദ്ധ്യ വിഭ്യാ ധരൈസദാ സ്ഥൂയമാനം മഹാത്മാനം വന്ദേഹം ഗണനായകം സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം