2020, മാർച്ച് 28, ശനിയാഴ്‌ച

സൗന്ദര്യലഹരി ശ്ലോകം 35

ശ്രീ ആദിശങ്കരൻ അംബികയെ സ്തുതിച്ചു കൊണ്ടുള്ള സ്തോത്രമായ "സൗന്ദര്യ ലഹരി "യെ നമ്മുക്ക് നൽകിയിരിക്കുന്നു അതിനെ സ്തോത്രമായും മന്ത്രശാസ്ത്രമായും പ്രാർഥനയായും പറയപ്പെടുന്നു. ഇങ്ങനെ യുള്ള ഉയർന്ന ശ്രേഷ്ഠമായ സ്തോ ത്രത്തിനെസാക്ഷാൽ  ശ്രീ പരമശിവനിൽ നിന്ന് ഗ്രഹിച് ശ്രീ പരമേശ്വൻടെ അവതാരമായി ജനിച്ച ശ്രീ ശങ്കരാചാര്യർ സ്തോത്ര രൂപത്തിൽ നമ്മുക്ക് തന്നരുളിയ "സൗന്ദര്യ ലഹരി "പാരായണം ചെയ്യുന്നത് മൂലം ആഗ്രഹിക്കുന്ന ഫലങ്ങൾ നമ്മുക്ക് ജഗദംബികയായ ദേവി തന്നനുഗ്രഹിക്കുതാണ് ദേവിയുടെ അനുഗ്രഹത്താൽ കുടുംബ ക്ഷേമമുണ്ടാകും. ശ്രീപരമശിവൻ തന്നെ പരാശക്തിയുടെ സഹായമില്ലാതെ അനങ്ങുവാൻ സാധ്യമല്ലെന്നുള്ളതത്വം, പരാശക്തിയുടെപ്രഭാവത്തെ പ്രതിപാദിച്ചുകൊണ്ടുള്ള സ്തോത്രതോട് കൂടി ഈ സ്തോത്രങ്ങൾ  തുടങ്ങുന്നു.

ശ്രീ ആദിശങ്കരൻ നൽകിയ "സൗന്ദര്യലഹരി"100സ്തോത്രങ്ങൾ രണ്ടുഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. 1മുതൽ 41സ്തോത്രങ്ങൾ അടങ്ങിയ ഭാഗത്തെ "ആനന്ദ ലഹരി "എന്നും 42മുതൽ 100വരെയുള്ള സ്തോത്രങ്ങൾ ഉൾപെടുന്നഭാഗം "" സൗന്ദര്യ ലഹരി"  എന്നും പറയപ്പെടുന്നു

രണ്ടാം പാദമായ ശ്രീ അംബികയുടെ രൂപലാവണ്യം, കേശാദിപാദംമേനിഭംഗിയെകുറിച്ചു വിവരിക്കപ്പെടുന്നതു കൊണ്ട് സൗന്ദര്യലഹരി എന്നു പറയപെടുന്നു. ശ്രീ അംബികയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന സൗന്ദര്യ ലഹരി പാരായണം ചെയ്തു ദേവിയുടെ അനുഗ്രഹാശിശുക്കൾക്കു പാത്രീഭൂതരായി ജീവിതത്തിൽ സർവ്വാഭിഷ്ടങ്ങളും ലഭ്യമാകുന്നതിനു ശ്രീ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നു.


സൗന്ദര്യലഹരി.....!! ശ്ലോകം ....(35)

മനസ്ത്വം  വ്യോമ ത്വം മരുദസി മരുത്സാരഥിരസി. ---
ത്വമാപസ്ത്വം ഭൂമിസ്ത്വയി പരിണതായാം ന ഹി പരം
ത്വമേവ സ്വാത്മാനാം പരിണമയിതും വിശ്വവപുഷാ ---
ചിദാനന്ദകാരം ശിവയുവതീഭാവേന ബിഭൃഷേ.

അർത്ഥം.....

മനഃത്വം--- മനസ്തത്വം ഭവതി തന്നെ.
വ്യോമത്വം --- ആകാശതത്വവും ഭവതി തന്നെ.
മരുദസി --- വായൂതത്വവും ഭവതി തന്നെ.
മരുത് സാരഥിഃഅസി--  അഗ്നി തത്വവും നിന്തിരുവടി തന്നെ.

ത്വം ആപഃ ത്വം ഭൂമി ---ജലതത്വവും ഭൂമീതത്വവും ഭവതി തന്നെ.
ത്വയി പരിണതായാം --- ഇങ്ങനെ അതാത് രൂപങ്ങളെ ദേവി സ്വീകരിക്കുമ്പോൾ.
പരം നഹി --- വേറൊന്നും തന്നെ അവശേഷിക്കുകയില്ല.
ത്വമേവം -- ഭവതി തന്നെ.
സ്വാത്മാനം -- സ്വ രൂപത്തെ.
പരിയിതും -- പരിണമിപ്പിക്കുന്നതിന്.
വിശ്വവപുഷാ -- പ്രപഞ്ചരൂപത്തിൽ.
ചിദാനന്ദകാരം. --- ചിദാനന്ദസ്വരൂപത്തെ.
ശിവയുവതിഭാവേന --- ശിവപത്നിയെന്ന ഭാവത്തോടെ.
ബിഭൃഷേ --- ധരിക്കുന്നു..

ചരാചരങ്ങളടങ്ങിയ ഈ ബ്രഹ്മാണ്ഡം പഞ്ചഭൂതാത്മകമാണ്..അവയെല്ലാം ദേവിയുമാകുന്നു. പഞ്ചഭൂതാത്മകങ്ങളിൽ ദേവി തന്മാത്രാ രൂപങ്ങളായി പരിണമിക്കുമ്പോൾ ദേവിയല്ലാതെ മറ്റൊന്നും അവശേഷിക്കില്ല.. സ്വ രൂപത്തെ പ്രപഞ്ച രൂപത്തിൽ ആക്കിത്തീർക്കുന്നതിനായി; ശിവശക്തി ഭാവത്തോടെ ഭവതി ചിച്ഛക്തി രൂപത്തെ കൈക്കൊളളുന്നു...

അല്ലയോ ദേവീ,  മനസ്സും, ആകാശവും, വായുവും, അഗ്നിയും, ജലവും, പൃഥിവിയും എല്ലാം അവിടുന്നു തന്നെ. നിന്നിൽ  നിന്നന്യമായി യാതോന്നും തന്നെയില്ല. തന്നെ സ്വയം ഈ പ്രപഞ്ചാകാരമായി പരിണമിപ്പിക്കുന്നതിന് വേണ്ടിയാണല്ലോ  അവിടുന്ന് ശിവപത്നീഭാവേന ചിദാനന്ദരൂപത്തെ ധരിക്കുന്നത്.

ശിവശക്തിസ്വരൂപത്തിന്റെ ഏകത്വം ഇവിടെ വെളിവാക്കപ്പെടുന്നു. അല്ലയോ പ്രപഞ്ചനായി കേ, പ്രപഞ്ചം തന്നെ നീയാണ്. നിന്നിൽ പരിണമിച്ചുണ്ടായത് അല്ലാത്ത മറ്റൊന്നും എങ്ങുമില്ല പ്രപഞ്ചസൃഷ്ടിക്കായി ശിവപത്നീ ഭാവത്തിൽ ചിദാനന്ദ സ്വരൂപത്തെ ഭാവിച്ചിരിക്കുന്നതും അവിടന്ന് തന്നെ ശിവനും ശക്തിയും ഒന്നു തന്നെയെന്ന് വ്യക്തമാക്കുന്നു.


നിങ്ങൾ ഇന്ന് എന്താണ് വാങ്ങാൻ ആഗ്രഹിക്കുന്നത് ?

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്നത്തെ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉചിതമായ വിഭാഗങ്ങളിൽ വാങ്ങുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ