2020 ഏപ്രിൽ 26, ഞായറാഴ്‌ച

കനകധാരാ സ്‌തോത്രം



അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി /
ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ /
മാംഗല്യ ദാസ്തു മമ മംഗളദേവതായാഃ

മുഗ്ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ /

ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്ഥിത കനീനിക പക്ഷ്മ നേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ //

കാളാംബുദാളി ലളിതോരസികൈടഭാരേഃ
ധാരാധരേ സ്ഫുരതി യാ തടിതംഗനേവ /

മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ //

പ്രാപ്തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്
മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയ കന്യകായാഃ //

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാര്‍ദ്ധം
ഇന്ദീവരോദര സഹോദര മിന്ദിരായാഃ //

ഇഷ്ടാ വിശിഷ്ട മതയോപി യയാ ദയാര്‍ദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ

ദൃഷ്ടി പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്‌കര വിഷ്ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ
മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ //

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /
ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്ടി സ്ഥിതി പ്രളയ കേളിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ

ശ്രുത്യൈ നമോസ്തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്തു രമണീയഗുണാര്‍ണവായൈ

ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ //

നമോസ്തു നാളീകനിഭാനനായൈ
നമോസ്തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //

നമോസ്തു സോമാമൃതസോദരായൈ
നമോസ്തു നാരായണ വല്ലഭായൈ

നമോസ്തു ഹേമാംബുജപീഠീകായൈ
നമോസ്തു ഭൂമണ്ഡലനായികായൈ /

നമോസ്തു ദേവാദി ദയാപരായൈ
നമോസ്തു ശാര്‍ങ്ഗായുധവല്ലഭായൈ //

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ/
നമോസ്തു വിഷ്‌ണോരുരസി സ്ഥിതായൈ

നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ //
നമോസ്തു ദാമോദരവല്ലഭായൈ

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ /
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്തു ദേവാദിഭിരര്‍ച്ചിതായൈ //
നമോസ്തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവമാതരനിശം കലയംതുമാന്യേ  //

യത്കടാക്ഷ സമുപാസനാ വിധി ഃ
സേവകസ്യ സകലാര്‍ഥ സംപദഃ

സംതനോതി വചനാംഗ മാനസൈ //
ത്വാം മുരാരിഹൃദയേശ്വരീം ഭജേ //

സരസിജനിലയേ സരോജഹസ്‌തേ
ധവളതമാംശുക ഗന്ധമാല്യശോഭേ/

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //
സ്വര്‍വാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതര്‍ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //

കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ

സ്തുവന്തിയേ സ്തുതിഭിരമീഭിര ന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം /

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ
ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

2020 ഏപ്രിൽ 19, ഞായറാഴ്‌ച

ഗീതാധ്യാനം



പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ ഫുല്ലാരവിന്ദായതപത്രനേത്ര യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.

പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു


നിങ്ങൾ ഇന്ന് എന്താണ് വാങ്ങാൻ ആഗ്രഹിക്കുന്നത് ?

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്നത്തെ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉചിതമായ വിഭാഗങ്ങളിൽ വാങ്ങുക


2020 മാർച്ച് 28, ശനിയാഴ്‌ച

സൗന്ദര്യലഹരി ശ്ലോകം 35

ശ്രീ ആദിശങ്കരൻ അംബികയെ സ്തുതിച്ചു കൊണ്ടുള്ള സ്തോത്രമായ "സൗന്ദര്യ ലഹരി "യെ നമ്മുക്ക് നൽകിയിരിക്കുന്നു അതിനെ സ്തോത്രമായും മന്ത്രശാസ്ത്രമായും പ്രാർഥനയായും പറയപ്പെടുന്നു. ഇങ്ങനെ യുള്ള ഉയർന്ന ശ്രേഷ്ഠമായ സ്തോ ത്രത്തിനെസാക്ഷാൽ  ശ്രീ പരമശിവനിൽ നിന്ന് ഗ്രഹിച് ശ്രീ പരമേശ്വൻടെ അവതാരമായി ജനിച്ച ശ്രീ ശങ്കരാചാര്യർ സ്തോത്ര രൂപത്തിൽ നമ്മുക്ക് തന്നരുളിയ "സൗന്ദര്യ ലഹരി "പാരായണം ചെയ്യുന്നത് മൂലം ആഗ്രഹിക്കുന്ന ഫലങ്ങൾ നമ്മുക്ക് ജഗദംബികയായ ദേവി തന്നനുഗ്രഹിക്കുതാണ് ദേവിയുടെ അനുഗ്രഹത്താൽ കുടുംബ ക്ഷേമമുണ്ടാകും. ശ്രീപരമശിവൻ തന്നെ പരാശക്തിയുടെ സഹായമില്ലാതെ അനങ്ങുവാൻ സാധ്യമല്ലെന്നുള്ളതത്വം, പരാശക്തിയുടെപ്രഭാവത്തെ പ്രതിപാദിച്ചുകൊണ്ടുള്ള സ്തോത്രതോട് കൂടി ഈ സ്തോത്രങ്ങൾ  തുടങ്ങുന്നു.

ശ്രീ ആദിശങ്കരൻ നൽകിയ "സൗന്ദര്യലഹരി"100സ്തോത്രങ്ങൾ രണ്ടുഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. 1മുതൽ 41സ്തോത്രങ്ങൾ അടങ്ങിയ ഭാഗത്തെ "ആനന്ദ ലഹരി "എന്നും 42മുതൽ 100വരെയുള്ള സ്തോത്രങ്ങൾ ഉൾപെടുന്നഭാഗം "" സൗന്ദര്യ ലഹരി"  എന്നും പറയപ്പെടുന്നു

രണ്ടാം പാദമായ ശ്രീ അംബികയുടെ രൂപലാവണ്യം, കേശാദിപാദംമേനിഭംഗിയെകുറിച്ചു വിവരിക്കപ്പെടുന്നതു കൊണ്ട് സൗന്ദര്യലഹരി എന്നു പറയപെടുന്നു. ശ്രീ അംബികയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന സൗന്ദര്യ ലഹരി പാരായണം ചെയ്തു ദേവിയുടെ അനുഗ്രഹാശിശുക്കൾക്കു പാത്രീഭൂതരായി ജീവിതത്തിൽ സർവ്വാഭിഷ്ടങ്ങളും ലഭ്യമാകുന്നതിനു ശ്രീ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നു.


സൗന്ദര്യലഹരി.....!! ശ്ലോകം ....(35)

മനസ്ത്വം  വ്യോമ ത്വം മരുദസി മരുത്സാരഥിരസി. ---
ത്വമാപസ്ത്വം ഭൂമിസ്ത്വയി പരിണതായാം ന ഹി പരം
ത്വമേവ സ്വാത്മാനാം പരിണമയിതും വിശ്വവപുഷാ ---
ചിദാനന്ദകാരം ശിവയുവതീഭാവേന ബിഭൃഷേ.

അർത്ഥം.....

മനഃത്വം--- മനസ്തത്വം ഭവതി തന്നെ.
വ്യോമത്വം --- ആകാശതത്വവും ഭവതി തന്നെ.
മരുദസി --- വായൂതത്വവും ഭവതി തന്നെ.
മരുത് സാരഥിഃഅസി--  അഗ്നി തത്വവും നിന്തിരുവടി തന്നെ.

ത്വം ആപഃ ത്വം ഭൂമി ---ജലതത്വവും ഭൂമീതത്വവും ഭവതി തന്നെ.
ത്വയി പരിണതായാം --- ഇങ്ങനെ അതാത് രൂപങ്ങളെ ദേവി സ്വീകരിക്കുമ്പോൾ.
പരം നഹി --- വേറൊന്നും തന്നെ അവശേഷിക്കുകയില്ല.
ത്വമേവം -- ഭവതി തന്നെ.
സ്വാത്മാനം -- സ്വ രൂപത്തെ.
പരിയിതും -- പരിണമിപ്പിക്കുന്നതിന്.
വിശ്വവപുഷാ -- പ്രപഞ്ചരൂപത്തിൽ.
ചിദാനന്ദകാരം. --- ചിദാനന്ദസ്വരൂപത്തെ.
ശിവയുവതിഭാവേന --- ശിവപത്നിയെന്ന ഭാവത്തോടെ.
ബിഭൃഷേ --- ധരിക്കുന്നു..

ചരാചരങ്ങളടങ്ങിയ ഈ ബ്രഹ്മാണ്ഡം പഞ്ചഭൂതാത്മകമാണ്..അവയെല്ലാം ദേവിയുമാകുന്നു. പഞ്ചഭൂതാത്മകങ്ങളിൽ ദേവി തന്മാത്രാ രൂപങ്ങളായി പരിണമിക്കുമ്പോൾ ദേവിയല്ലാതെ മറ്റൊന്നും അവശേഷിക്കില്ല.. സ്വ രൂപത്തെ പ്രപഞ്ച രൂപത്തിൽ ആക്കിത്തീർക്കുന്നതിനായി; ശിവശക്തി ഭാവത്തോടെ ഭവതി ചിച്ഛക്തി രൂപത്തെ കൈക്കൊളളുന്നു...

അല്ലയോ ദേവീ,  മനസ്സും, ആകാശവും, വായുവും, അഗ്നിയും, ജലവും, പൃഥിവിയും എല്ലാം അവിടുന്നു തന്നെ. നിന്നിൽ  നിന്നന്യമായി യാതോന്നും തന്നെയില്ല. തന്നെ സ്വയം ഈ പ്രപഞ്ചാകാരമായി പരിണമിപ്പിക്കുന്നതിന് വേണ്ടിയാണല്ലോ  അവിടുന്ന് ശിവപത്നീഭാവേന ചിദാനന്ദരൂപത്തെ ധരിക്കുന്നത്.

ശിവശക്തിസ്വരൂപത്തിന്റെ ഏകത്വം ഇവിടെ വെളിവാക്കപ്പെടുന്നു. അല്ലയോ പ്രപഞ്ചനായി കേ, പ്രപഞ്ചം തന്നെ നീയാണ്. നിന്നിൽ പരിണമിച്ചുണ്ടായത് അല്ലാത്ത മറ്റൊന്നും എങ്ങുമില്ല പ്രപഞ്ചസൃഷ്ടിക്കായി ശിവപത്നീ ഭാവത്തിൽ ചിദാനന്ദ സ്വരൂപത്തെ ഭാവിച്ചിരിക്കുന്നതും അവിടന്ന് തന്നെ ശിവനും ശക്തിയും ഒന്നു തന്നെയെന്ന് വ്യക്തമാക്കുന്നു.


നിങ്ങൾ ഇന്ന് എന്താണ് വാങ്ങാൻ ആഗ്രഹിക്കുന്നത് ?

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്നത്തെ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉചിതമായ വിഭാഗങ്ങളിൽ വാങ്ങുക


2019 ഒക്‌ടോബർ 6, ഞായറാഴ്‌ച

വിദ്യാരംഭം, സരസ്വതീദേവി, വിദ്യാവിജയത്തിന് ഉത്തമമായ മന്ത്രങ്ങള്‍, വിദ്യാലാഭമന്ത്രം, മൂലമന്ത്രം, സരസ്വതീഗായത്രി



വിദ്യാദേവിയാണ് സരസ്വതി. മൂന്നു ദേവതമാരില്‍ ആദ്യത്തെ ദേവിയാണ് സരസ്വതി. ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേര്‍. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയില്‍ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി. സരസ്വതിദേവിയെ ‘*ജ്ഞാന*’ ശക്തിയായും ലക്ഷ്മി ദേവിയെ ക്രിയ ശക്തിയായും ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്. ജ്ഞാന ശക്തികള്‍ എന്തെന്നാല്‍, അറിവ്, സംഗീതം, കിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നല്‍കുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. ഒരു കയ്യില്‍ വേദങ്ങളും, മറ്റൊരു കയ്യില്‍ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളില്‍ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങള്‍ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

വിദ്യാവിജയത്തിന് സരസ്വതീ ദേവിയുടെ മൂലമന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധിയായി ‘ഓം സം സരസ്വെത്യെ നമഃ’ എന്ന മന്ത്രം ജപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിജയം ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പംതന്നെ, ലളിതാസഹസ്ര നാമം ജപിക്കുന്നത് ഉത്തമമാണ്. ഇതിന് സാധിക്കാത്തവര്‍ക്കു സഹസ്രനാമധ്യാനവും ചെയ്യാവുന്നതാണ്. കൂടാതെ

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ.

എന്ന സരസ്വതി മന്ത്രം ജപിക്കാവുന്നതുമാണ്

See what are the best offers and discounts available today


READ : ഗണേശാഷ്ടകം

വിദ്യാരംഭം

ഭാരതീയ ധര്‍മത്തില്‍ ജ്ഞാനസമ്പാദനം വളരെ പ്രാധാന്യമുള്ള ഒരു സംഗതിയായി വേദകാലം മുതല്‍ തന്നെ കണക്കാക്കി വരുന്നു. അതിന്റെ ആദ്യപടിയായി അക്ഷരങ്ങള്‍ സ്വായത്തമാക്കുകയാണല്ലോ ചെയ്യുക. അറിവിലേക്കുള്ള കവാടം തുറക്കുന്നത് അക്ഷരങ്ങളിലൂടെയാണ്. അക്ഷരങ്ങളെ ആദ്യമായി അഭ്യസിപ്പിക്കുന്ന ചടങ്ങാണ് എഴുത്തിനിരുത്ത് അഥവാ അക്ഷരാരംഭം. അക്ഷരാരംഭവും വിദ്യാരംഭവും രണ്ടാണ്. കുട്ടിയെ അക്ഷരം പഠിപ്പിക്കുന്ന ചടങ്ങാണ് അക്ഷരാരംഭം എങ്കില്‍ അവനെ തൊഴില്‍ ചെയാന്‍ ഉപകാരപ്പെടുന്ന വിദ്യ അഭ്യസിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. ഇന്ന് ഇത് രണ്ടും ഒന്നായി കരുതുന്നു.

അച്ഛനോ ഗുരുവോ ഗുരുസ്ഥാനീയരായവരോ, നല്ല മുഹൂര്‍ത്തം നോക്കി പൊന്നുകൊണ്ട് ആദ്യം നാക്കിലും പിന്നെ ചൂണ്ടുവിരലോ മോതിരവിരലോ ഉപയോഗിച്ച് ഓട്ടുതളികയിലോ ഉരുളിയിലോ വെച്ചിരിക്കുന്ന അരിയിലും ‘ഹരി:ശ്രീ ഗണപതയെ നമ:’ എന്നും മറ്റു അക്ഷരങ്ങളും എഴുതിക്കുന്നതാണ് ഈ ചടങ്ങ്.

ഉത്തമമായ മുഹൂര്‍ത്തങ്ങളില്‍ ഉത്തമന്മാരായ ഗുരുക്കന്മാരെക്കൊണ്ട് വിദ്യ ആരംഭിച്ചാല്‍ ആ കുട്ടി പാണ്ഡിത്യം വാഗ്മിത്വം എന്നിവയോടുകൂടിയാവനാവും.വിദ്യാരംഭത്തിന്, ബുധന് മൗഢ്യം ഇല്ലാത്ത കാലവും ബുധന്‍ വ്യാഴം,ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഇഷ്ടസ്ഥിതിയില്‍ ഉള്ളപ്പോഴും ഏറ്റവും ഉത്തമമാണ്. എന്നാല്‍ നവരാത്രി വിധേന ദേവീപൂജ പൂര്‍ത്തിയാക്കി വിജയദശമി ദിവസം വളരെ ഉത്തമമായി കണക്കാക്കി വരുന്നു. മൂന്ന്, അഞ്ച്, വയസ്സുകള്‍ ആണ് വിദ്യാരംഭത്തിന് ഉത്തമം.

See what are the best offers and discounts available today


READ : ശ്രീ മഹാലക്ഷ്മി സ്തോത്രം

ഗുരു,(വേദവ്യാസന്‍) ഗണപതി, സരസ്വതി,ദക്ഷിണാമൂര്‍ത്തി,സുബ്രഹ്മണ്യന്‍ ഇങ്ങനെ അഞ്ചു പേര്‍ക്ക് പൂജകള്‍ നടത്തിവേണം വിദ്യാരംഭം കുറിക്കുവാന്‍. വിദ്യയും വീണയും അമൃതകലശവും വഹിച്ചു ദീപ്തഹസ്തയും മന്ദസ്മിത മുഖിയുമായി വെള്ളത്താമരയില്‍ വിരാജിക്കുന്ന സരസ്വതീ ദേവിയും ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തിയും സ്വന്തം പിതാവിന് പോലും ഗുരുവായ സുബ്രഹ്മണ്യസ്വാമിയും വേദങ്ങള്‍ വ്യസിച്ച വ്യാസമഹര്‍ഷിയും സര്‍വ്വവിഘ്‌ന വിനാശകനായ ഗണപതിയും വിരാജിക്കുന്ന സ്ഥാനത്തു വേണം കുട്ടികള്‍  ആദ്യാക്ഷരം കുറിക്കുവാന്‍.മാത്രമല്ല, നവരാത്രി വേളയില്‍ ക്ഷേത്രങ്ങളില്‍ ഒന്‍പതു ഭാവത്തില്‍ ദേവിയെ പൂജിക്കുന്നുണ്ട്. അവസാനദിവസമായ അഷ്ടമി,നവമി,ദശമി ദിവസങ്ങളില്‍ ഇച്ഛ ജ്ഞാന ക്രിയാശക്തി സ്വരൂപിണികളായ ദുര്‍ഗാ സരസ്വതി ലക്ഷ്മി ദേവിമാരെയും ഷോഡശോപചാരത്തോടെ പൂജിക്കുന്നു.

ഇങ്ങനെ അതാത് ക്ഷേത്രങ്ങളിലുള്ള ചൈതന്യത്തോടൊപ്പം ശക്തിസ്വരൂപിണിയായ ജഗദംബികയെ വിവിധ ഭാവങ്ങളില്‍ പൂജിച്ചു ചെയ്തന്യപൂരിതമായ ക്ഷേത്ര സങ്കേതങ്ങളില്‍ നിന്നും അക്ഷര വിദ്യാ നേടുകയാണ് നാം ചെയേണ്ടത്. ആ ദൈവികത്വം വ്യക്തിയുടെ ജീവിതത്തിലുടനീളം പ്രകാശം പരത്തുകയും ചെയ്യും.

See what are the best offers and discounts available today


READ : ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു .പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് നീ വിജയം നല്‍കി സഹായിക്കേണമേ

സരസ്വതീദേവിയുടെ മൂലമന്ത്രം

ഓം സം സരസ്വത്യെ നമ:

സരസ്വതീഗായത്രി

ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്രെ്യ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്

See what are the best offers and discounts available today


READ : ശിവലിംഗാഷ്ടകം

സരസ്വതീദേവിയുടെ പ്രാര്‍ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്. വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നതു ദുഷ്‌ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇതു ജപിക്കാന്‍ പാടുള്ളു.

വിദ്യാലാഭമന്ത്രം

ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിര വസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം

സരസ്വതി മന്ത്രം

സരസ്വതി വിദ്യയുടെ ദേവിയാണ്. പഠിക്കുന്ന കുട്ടികള്‍ രാവിലെയും സന്ധ്യക്കും കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം പൊരുള്‍ മനസ്സിലാക്കി നിത്യം ചൊല്ലിയാല്‍ വിദ്യയും യശസ്സും ഉണ്ടാകും. അലസത അകലും.

മന്ത്രം:

" ബുദ്ധിം ദേഹി യശോ ദേഹി കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി ത്രാഹിമാം ശരണാഗതം. "

പൊരുള്‍:

ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി നല്കൂ. പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍ നിന്നെ ശരണാഗതി പ്രാപിക്കുന്നു.

2018 സെപ്റ്റംബർ 2, ഞായറാഴ്‌ച

സങ്കൽപം, സത്യം, വിശ്വാസം



വാതാലയേശന്റെ വാതിൽക്കൽ നിൽക്കുമ്പോൾ ഭവദുരിതം മറക്കും. വാകച്ചാർത്തിനെൻ കണ്ണൻ ഒരുങ്ങുമ്പോൾ ചന്ദനഗന്ധം പരക്കും മനസ്സിൽ നിർവൃതി നീരണയും ഉഷപൂജയിലെ കണ്ണനെ കണ്ടാൽ മതിമറന്നെൻ ഉള്ളം തുടിയക്കും... എന്റെ കണ്ണാ.....മതിമറന്നൂളളം തുടിയ്ക്കും...

"ഓം നമോ നാരായണായ"...

മുള്ളിലൂടെ നടന്ന് പൂക്കൾ ശേഖരിക്കുന്നു. വിശ്വാസത്തിലൂടെ നടന്ന് ഭഗവാനെ ലഭിക്കുന്നു. ഒരു കാര്യം സദാ ഓർക്കണം. സുഖത്തിൽ എല്ലാം ലഭിക്കുന്നുണ്ടാകാം. എന്നാൽ ദു:ഖത്തിലാണ് ഭഗവാനെ ലഭിക്കുക. നമ്മുടെ ദിവസം ആരംഭിക്കുമ്പോൾ സ്വന്തം പോക്കറ്റിൽ 3 ശബ്ദങ്ങൾ കരുതണം. സങ്കൽപം, സത്യം, വിശ്വാസം

സങ്കൽപം - നല്ല ഭാവിക്കുള്ള സങ്കൽപം സത്യം - സ്വന്തം കർമ്മങ്ങളുടെ കൂടെ സത്യത്തെ കൊണ്ടു പോകണം. ആത്മാർത്ഥത വേണമെന്നർത്ഥം. വിശ്വാസം - ഭഗവാനിൽ സദാ വിശ്വാസം ഉണ്ടാകണം. അപ്പോൾ സഫലത സ്വയം കൈവരിക്കാൻ കഴിയും.

പരിസ്ഥിതി മാറ്റാൻ നമ്മുടെ മനസ്ഥിതി മാറ്റണം. ദു:ഖം സുഖത്തിൽ മാറുന്നു. സുഖവും ദുഃഖവും രണ്ടും മനസ്സിന്റെ തന്നെ സമീകരണമാവുന്നു.

കുറച്ച് ആലോചിക്കുക, കുറച്ചു സംസാരിക്കുക ഇതു നമ്മുടെ ശക്തി വർദ്ധിപ്പിക്കും. കുറച്ചു പറയുന്നത് സാവധാനത്തിലും മധുരമായും പറയണം.

എപ്പോൾ ഭഗവാനെ ധ്യാനിക്കുമ്പോഴും അദ്ദേഹത്തോട് സദാ ഈ പ്രാർത്ഥന ചെയ്യണം. ഹേ പ്രഭു ഏതു സമയത്തു ഞാൻ അങ്ങയുടെ വിരൽ പിടിക്കുന്നത് മറക്കുന്നുവോ അപ്പോൾ അങ്ങെന്റെ കൈ പിടിക്കാൻ മറക്കരുത്. അങ്ങയെ ഹൃദയ സിംഹാസനത്തിലിരുത്തി മറക്കാം, അങ്ങു സ്വയം അതിൽ വിരാജിക്കാൻ മറക്കരുത്. അങ്ങയെ കൂടെ നടക്കണം എന്നു പറയാൻ ഞാൻ മറക്കുകയാണെങ്കിൽ അങ്ങു സ്വയം എന്റെ കൂടെ നടക്കാൻ മറക്കരുതേ....

"ഹരേ കൃഷ്ണ" 

2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

അഷ്ടമി-രോഹിണി വ്രതം



സപ്തമി ദിവസത്തെ സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.

ഗോപാലമന്ത്രം, ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്. ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം. ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക. പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്. കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.

ഊണിലും, ഉറക്കത്തിലും, ഉണർവിലും സ്മരിക്കണം ഭഗവാനെ, എങ്കിൽ കൂടെത്തന്നെയുണ്ടാവും, വിശ്വാസങ്ങൾ കൂടി പോയവരെ പൊതുജനത്തിന്റ ദൃഷ്ടിയിൽ ഭ്രാന്തൻമാരായി മുദ്രകുത്താം. കാരണം ഇവരുടെ ദൃഷ്ടിയിൽ അങ്ങിനെ തോന്നുന്നുവെങ്കിലും ഭക്തനായ ഭ്രാന്തൻ യഥാർത്ഥത്തിൽ ഭഗവാന്റെ ആനന്ദാനുഭൂതി നേരിട്ട് അനുഭവിക്കുകയാണ് ചെയ്യുന്നത്. ഉദാ: കുരൂരമ്മ എന്തെല്ലാം ചെയ്തിരുന്നു, കണ്ണൻ ഓടി കളിക്കുന്നത് കാണുന്നു -ഉണ്ണി നീ ഊണുകഴിക്കുന്നില്ലേ എന്ന് ചോദിച്ച് തൊടിയിലൂടെ പിന്നാലെ പോകുന്നു, വെള്ളം കുടിക്കാൻ കൊടുക്കുന്നു, കുട്ടിയുടെ മുഖം സ്വന്തം വസ്ത്രം കൊണ്ട് തുടക്കുന്നു. യഥാർത്ഥത്തിൽ ഭക്തയെ ഭഗവാൻ ആനന്ദിപ്പിക്കുന്നുണ്ട് കുട്ടിയായി വന്ന്, പക്ഷേ അത് സാധാരണക്കാരന് മനസ്സിലാക്കാനോ, കാണുവാനോ സാധിക്കാതെയാവുമ്പോൾ ഭക്തനെ ഭ്രാന്തനെന്ന് സമൂഹം മുദ്രകുത്താം. ഗീതയിൽ പറയുന്നുണ്ട്, എന്റെ ഭക്തന്റ എല്ലാ കാര്യങ്ങളും അവനറിയാതെ ഞാൻ നോക്കുന്നുണ്ടെന്ന്.ഭക്തന്റ മനസ്സ് വേദനിക്കുന്നത് കൂടി ഭഗവാന് സഹിക്കുകയില്ല, പക്ഷേ എല്ലാവർക്കും ആ തലത്തിലേക്ക് ഉയരാൻ കഴിയുകയില്ല എന്നും ഭഗവാൻ പറയുന്നുണ്ട്. ഭഗവദ് ഗീത പഠിക്കുക, ഭഗവാനെ അറിയുക, വന്ദിക്കുക.

ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:

ശ്രീകൃഷ്ണാർപ്പണമസ്തു 

2018 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ഗുരുവായൂരിൽ ഇന്ന് തൃപ്പുത്തരി


ഗുരുവായൂരിൽ ഇന്ന് തൃപ്പുത്തരി

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് തൃപ്പുത്തരി ആഘോഷിക്കും. പുതുതായി കൊയ്തെടുത്ത നെല്ലിൻറെ അരികൊണ്ടുള്ള നിവേദ്യവും പുത്തരിപ്പായസവും വിശേഷവിഭവങ്ങളും ഉച്ചപ്പൂജയ്ക്ക് കണ്ണന് നിവേദിക്കും.

പ്രധാന വഴിപാടായ പുത്തരിപ്പായസം 2,40,000 രൂപക്ക് തയ്യാറാക്കും. പുതിയ നെല്ലിൻറെ അരി, നാളികേരപ്പാൽ, ശർക്കര, പഴം എന്നിവ ചേർത്ത് കീഴ്ശാന്തി നമ്പൂതിരിമാരാണ് ഇടിച്ചുപിഴിഞ്ഞ പായസം തയാറാക്കുന്നത്.. ഉച്ചപൂജക്ക് പുന്നെല്ലരി നിവേദ്യം, പുത്തരിപ്പായസം, പത്തിലക്കറി, പുത്തരിച്ചുണ്ട ഉപ്പേരി, ഉപ്പുമാങ്ങ, പഴംനുറുക്ക് എന്നീ വിഭവങ്ങൾ സ്വർണ്ണപ്പാത്രത്തിൽ കണ്ണന് വിളമ്പും. താള്, തകര, ചേന, ചേമ്പ്, മത്തൻ, ഇളവൻ, പയർ, ഉഴുന്ന്, തഴുതാമ, ഞൊട്ടാഞൊടിയൻ, എന്നിവയുടെ ഇലകൾകൊണ്ടാണ് പത്തിലക്കറി തയ്യാറാക്കുന്നത്., പാരമ്പര്യാവകാശി മനയത്ത് കൃഷ്ണകുമാറാണ് ഇത് നൽകുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം പതിവുള്ള ഉപ്പുമാങ്ങ നിവേദ്യത്തിന് വേണ്ട ഉപ്പുമാങ്ങ പുതിയേടത്ത് നാരായണൻകുട്ടി പിഷാരസ്യാരും കാർത്തിക പിഷാരസ്യാരുമാണ് തയ്യാറാക്കുന്നത്. വിശേഷാനിവേദ്യം അപ്പോൾത്തന്നെ പരിവാര ദേവതകൾക്ക് സമർപ്പിക്കാനായി ഉച്ചപൂജകഴിഞ്ഞാലുടൻ ഉച്ചശീവേലിയും നടത്തും.

ഓം നമോ ഭഗവതേ വാസുദേവായ

ഓം നമോ നാരായണായ