വിദ്യാവിജയത്തിന് സരസ്വതീ ദേവിയുടെ മൂലമന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധിയായി ‘ഓം സം സരസ്വെത്യെ നമഃ’ എന്ന മന്ത്രം ജപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിജയം ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പംതന്നെ, ലളിതാസഹസ്ര നാമം ജപിക്കുന്നത് ഉത്തമമാണ്. ഇതിന് സാധിക്കാത്തവര്‍ക്കു സഹസ്രനാമധ്യാനവും ചെയ്യാവുന്നതാണ്. കൂടാതെ
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ.
എന്ന സരസ്വതി മന്ത്രം ജപിക്കാവുന്നതുമാണ്
See what are the best offers and discounts available today
വിദ്യാരംഭം
ഭാരതീയ ധര്‍മത്തില്‍ ജ്ഞാനസമ്പാദനം വളരെ പ്രാധാന്യമുള്ള ഒരു സംഗതിയായി വേദകാലം മുതല്‍ തന്നെ കണക്കാക്കി വരുന്നു. അതിന്റെ ആദ്യപടിയായി അക്ഷരങ്ങള്‍ സ്വായത്തമാക്കുകയാണല്ലോ ചെയ്യുക. അറിവിലേക്കുള്ള കവാടം തുറക്കുന്നത് അക്ഷരങ്ങളിലൂടെയാണ്. അക്ഷരങ്ങളെ ആദ്യമായി അഭ്യസിപ്പിക്കുന്ന ചടങ്ങാണ് എഴുത്തിനിരുത്ത് അഥവാ അക്ഷരാരംഭം. അക്ഷരാരംഭവും വിദ്യാരംഭവും രണ്ടാണ്. കുട്ടിയെ അക്ഷരം പഠിപ്പിക്കുന്ന ചടങ്ങാണ് അക്ഷരാരംഭം എങ്കില്‍ അവനെ തൊഴില്‍ ചെയാന്‍ ഉപകാരപ്പെടുന്ന വിദ്യ അഭ്യസിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. ഇന്ന് ഇത് രണ്ടും ഒന്നായി കരുതുന്നു.
അച്ഛനോ ഗുരുവോ ഗുരുസ്ഥാനീയരായവരോ, നല്ല മുഹൂര്‍ത്തം നോക്കി പൊന്നുകൊണ്ട് ആദ്യം നാക്കിലും പിന്നെ ചൂണ്ടുവിരലോ മോതിരവിരലോ ഉപയോഗിച്ച് ഓട്ടുതളികയിലോ ഉരുളിയിലോ വെച്ചിരിക്കുന്ന അരിയിലും ‘ഹരി:ശ്രീ ഗണപതയെ നമ:’ എന്നും മറ്റു അക്ഷരങ്ങളും എഴുതിക്കുന്നതാണ് ഈ ചടങ്ങ്.
ഉത്തമമായ മുഹൂര്‍ത്തങ്ങളില്‍ ഉത്തമന്മാരായ ഗുരുക്കന്മാരെക്കൊണ്ട് വിദ്യ ആരംഭിച്ചാല്‍ ആ കുട്ടി പാണ്ഡിത്യം വാഗ്മിത്വം എന്നിവയോടുകൂടിയാവനാവും.വിദ്യാരംഭത്തിന്, ബുധന് മൗഢ്യം ഇല്ലാത്ത കാലവും ബുധന്‍ വ്യാഴം,ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഇഷ്ടസ്ഥിതിയില്‍ ഉള്ളപ്പോഴും ഏറ്റവും ഉത്തമമാണ്. എന്നാല്‍ നവരാത്രി വിധേന ദേവീപൂജ പൂര്‍ത്തിയാക്കി വിജയദശമി ദിവസം വളരെ ഉത്തമമായി കണക്കാക്കി വരുന്നു. മൂന്ന്, അഞ്ച്, വയസ്സുകള്‍ ആണ് വിദ്യാരംഭത്തിന് ഉത്തമം.
See what are the best offers and discounts available today
READ : ശ്രീ മഹാലക്ഷ്മി സ്തോത്രം
ഗുരു,(വേദവ്യാസന്‍) ഗണപതി, സരസ്വതി,ദക്ഷിണാമൂര്‍ത്തി,സുബ്രഹ്മണ്യന്‍ ഇങ്ങനെ അഞ്ചു പേര്‍ക്ക് പൂജകള്‍ നടത്തിവേണം വിദ്യാരംഭം കുറിക്കുവാന്‍. വിദ്യയും വീണയും അമൃതകലശവും വഹിച്ചു ദീപ്തഹസ്തയും മന്ദസ്മിത മുഖിയുമായി വെള്ളത്താമരയില്‍ വിരാജിക്കുന്ന സരസ്വതീ ദേവിയും ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തിയും സ്വന്തം പിതാവിന് പോലും ഗുരുവായ സുബ്രഹ്മണ്യസ്വാമിയും വേദങ്ങള്‍ വ്യസിച്ച വ്യാസമഹര്‍ഷിയും സര്‍വ്വവിഘ്‌ന വിനാശകനായ ഗണപതിയും വിരാജിക്കുന്ന സ്ഥാനത്തു വേണം കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുവാന്‍.മാത്രമല്ല, നവരാത്രി വേളയില്‍ ക്ഷേത്രങ്ങളില്‍ ഒന്‍പതു ഭാവത്തില്‍ ദേവിയെ പൂജിക്കുന്നുണ്ട്. അവസാനദിവസമായ അഷ്ടമി,നവമി,ദശമി ദിവസങ്ങളില്‍ ഇച്ഛ ജ്ഞാന ക്രിയാശക്തി സ്വരൂപിണികളായ ദുര്‍ഗാ സരസ്വതി ലക്ഷ്മി ദേവിമാരെയും ഷോഡശോപചാരത്തോടെ പൂജിക്കുന്നു.
ഇങ്ങനെ അതാത് ക്ഷേത്രങ്ങളിലുള്ള ചൈതന്യത്തോടൊപ്പം ശക്തിസ്വരൂപിണിയായ ജഗദംബികയെ വിവിധ ഭാവങ്ങളില്‍ പൂജിച്ചു ചെയ്തന്യപൂരിതമായ ക്ഷേത്ര സങ്കേതങ്ങളില്‍ നിന്നും അക്ഷര വിദ്യാ നേടുകയാണ് നാം ചെയേണ്ടത്. ആ ദൈവികത്വം വ്യക്തിയുടെ ജീവിതത്തിലുടനീളം പ്രകാശം പരത്തുകയും ചെയ്യും.
See what are the best offers and discounts available today
READ : ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ
വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു .പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് നീ വിജയം നല്‍കി സഹായിക്കേണമേ
സരസ്വതീദേവിയുടെ മൂലമന്ത്രം
ഓം സം സരസ്വത്യെ നമ:
സരസ്വതീഗായത്രി
ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്രെ്യ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്
See what are the best offers and discounts available today
READ : ശിവലിംഗാഷ്ടകം
സരസ്വതീദേവിയുടെ പ്രാര്‍ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്. വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നതു ദുഷ്‌ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇതു ജപിക്കാന്‍ പാടുള്ളു.
വിദ്യാലാഭമന്ത്രം
ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിര വസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം
സരസ്വതി മന്ത്രം
സരസ്വതി വിദ്യയുടെ ദേവിയാണ്. പഠിക്കുന്ന കുട്ടികള്‍ രാവിലെയും സന്ധ്യക്കും കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം പൊരുള്‍ മനസ്സിലാക്കി നിത്യം ചൊല്ലിയാല്‍ വിദ്യയും യശസ്സും ഉണ്ടാകും. അലസത അകലും.
മന്ത്രം:
" ബുദ്ധിം ദേഹി യശോ ദേഹി കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി ത്രാഹിമാം ശരണാഗതം. "
പൊരുള്‍:
ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി നല്കൂ. പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍ നിന്നെ ശരണാഗതി പ്രാപിക്കുന്നു.