വാതാലയേശന്റെ വാതിൽക്കൽ
നിൽക്കുമ്പോൾ ഭവദുരിതം മറക്കും.
വാകച്ചാർത്തിനെൻ കണ്ണൻ ഒരുങ്ങുമ്പോൾ ചന്ദനഗന്ധം പരക്കും
മനസ്സിൽ നിർവൃതി നീരണയും
ഉഷപൂജയിലെ കണ്ണനെ കണ്ടാൽ
മതിമറന്നെൻ ഉള്ളം തുടിയക്കും...
എന്റെ കണ്ണാ.....മതിമറന്നൂളളം തുടിയ്ക്കും...
"ഓം നമോ നാരായണായ"...
മുള്ളിലൂടെ നടന്ന് പൂക്കൾ ശേഖരിക്കുന്നു. വിശ്വാസത്തിലൂടെ നടന്ന് ഭഗവാനെ ലഭിക്കുന്നു. ഒരു കാര്യം സദാ ഓർക്കണം. സുഖത്തിൽ എല്ലാം ലഭിക്കുന്നുണ്ടാകാം. എന്നാൽ ദു:ഖത്തിലാണ് ഭഗവാനെ ലഭിക്കുക. നമ്മുടെ ദിവസം ആരംഭിക്കുമ്പോൾ സ്വന്തം പോക്കറ്റിൽ 3 ശബ്ദങ്ങൾ കരുതണം. സങ്കൽപം, സത്യം, വിശ്വാസം
സങ്കൽപം - നല്ല ഭാവിക്കുള്ള സങ്കൽപം
സത്യം - സ്വന്തം കർമ്മങ്ങളുടെ കൂടെ സത്യത്തെ കൊണ്ടു പോകണം. ആത്മാർത്ഥത വേണമെന്നർത്ഥം.
വിശ്വാസം - ഭഗവാനിൽ സദാ വിശ്വാസം ഉണ്ടാകണം.
അപ്പോൾ സഫലത സ്വയം കൈവരിക്കാൻ കഴിയും.
പരിസ്ഥിതി മാറ്റാൻ നമ്മുടെ മനസ്ഥിതി മാറ്റണം. ദു:ഖം സുഖത്തിൽ മാറുന്നു. സുഖവും ദുഃഖവും രണ്ടും മനസ്സിന്റെ തന്നെ സമീകരണമാവുന്നു.
കുറച്ച് ആലോചിക്കുക, കുറച്ചു സംസാരിക്കുക ഇതു നമ്മുടെ ശക്തി വർദ്ധിപ്പിക്കും. കുറച്ചു പറയുന്നത് സാവധാനത്തിലും മധുരമായും പറയണം.
എപ്പോൾ ഭഗവാനെ ധ്യാനിക്കുമ്പോഴും അദ്ദേഹത്തോട് സദാ ഈ പ്രാർത്ഥന ചെയ്യണം. ഹേ പ്രഭു ഏതു സമയത്തു ഞാൻ അങ്ങയുടെ വിരൽ പിടിക്കുന്നത് മറക്കുന്നുവോ അപ്പോൾ അങ്ങെന്റെ കൈ പിടിക്കാൻ മറക്കരുത്. അങ്ങയെ ഹൃദയ സിംഹാസനത്തിലിരുത്തി മറക്കാം, അങ്ങു സ്വയം അതിൽ വിരാജിക്കാൻ മറക്കരുത്. അങ്ങയെ കൂടെ നടക്കണം എന്നു പറയാൻ ഞാൻ മറക്കുകയാണെങ്കിൽ അങ്ങു സ്വയം എന്റെ കൂടെ നടക്കാൻ മറക്കരുതേ....
"ഹരേ കൃഷ്ണ"